അവയവക്കച്ചവട മാഫിയ: സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുന്നതിന് പ്രത്യേക സംഘം രൂപീകരിക്കും

തിരുവനന്തപുരം: (www.kvartha.com 24.10.2020) അവയവക്കച്ചവട മാഫിയക്കെതിരെ സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തുന്നതിന് പ്രത്യേക സംഘം രൂപീകരിക്കും. ക്രൈംബ്രാഞ്ച് എസ് പി സുദര്‍ശന്റെ കീഴിലായിരിക്കും പ്രത്യേക സംഘം പ്രവര്‍ത്തിക്കുക. ആശുപത്രികള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുടെ പങ്ക് പ്രത്യേകം പരിശോധിക്കും. 

ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അവയവക്കച്ചവട മാഫിയ സജീവമാണ് എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വിപുലീകരിക്കാനുള്ള തീരുമാനം.

Thiruvananthapuram, News, Kerala, hospital, Police, Enquiry, Organ trafficking mafia Special team in Kerala

Keywords: Thiruvananthapuram, News, Kerala, hospital, Police, Enquiry, Organ trafficking mafia Special team in Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?