പി എസ് സി പൊതു പ്രാഥമിക പരീക്ഷ ഫെബ്രുവരിയിലേക്ക് മാറ്റി
തിരുവനന്തപുരം: (www.kvartha.com 23.10.2020) പി എസ് സി പൊതു പ്രാഥമിക പരീക്ഷ ഫെബ്രുവരിയിലേക്ക് മാറ്റി. എല്‍ ഡി ക്ലാര്‍ക്ക് അടക്കം പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയാക്കിയുള്ള തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷയാണ് കേരള പി എസ് സി ഫെബ്രുവരിയില്‍ നടത്തുമെന്ന് അറിയിച്ചത്. നേരത്തെ ഡിസംബറില്‍ നടത്തുമെന്ന് അറിയിച്ചത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവെക്കുന്നതെന്ന് കമ്മീഷന്‍ അറിയിച്ചു.
അതേസമയം യു പി എസ് എ, എല്‍ പി എസ് എ പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നവംബര്‍ ഏഴ്, 24 തീയതികളില്‍ നടക്കും. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷയാണ് പത്താം ക്ലാസ് യോഗ്യതയായുള്ള പ്രാഥമിക പരീക്ഷ. അതിനാല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലെത്തുന്ന സമയത്ത് പരീക്ഷ നടത്തുന്നതാണ് ഉചിതമെന്നാണ് പി എസ് സി വിലയിരുത്തുന്നത്.
Keywords: Thiruvananthapuram, News, Kerala, PSC, Examination, COVID-19, Postponed, PSC common preliminary examination postponed to February
Powered by Info News For You

Comments
Post a Comment