എഞ്ചിനീയറിംങ് പ്രവേശന പരീക്ഷ പകരക്കാരനെ കൊണ്ട് എഴുതിച്ച് ഒന്നാം റാങ്ക് നേടി; വിദ്യാര്‍ത്ഥിയും പിതാവും അറസ്റ്റില്‍
ഗുവാഹതി: (www.kvartha.com 29.10.2020) എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (ജെ ഇ ഇ) പകരക്കാരനെ കൊണ്ട് എഴുതിച്ച് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ത്ഥിയും പിതാവും അറസ്റ്റില്‍. 99.8 ശതമാനം മാര്‍ക്ക് നേടിയ നീല്‍ നക്ഷത്ര ദാസ് ആസമിലെ ജെ ഇ ഇ ടോപ്പര്‍ കൂടിയാണ്. സംഭവത്തില്‍ സഹായം ചെയ്തുകൊടുത്ത ടെസ്റ്റിങ് സെന്ററിലെ മൂന്ന് ജീവനക്കാരും അറസ്റ്റിലായിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ അസാര പൊലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ ഫയല്‍ ചെയ്തു. നീലിന്റെ പിതാവ് ഡോ. ജ്യോതിര്‍മയി ദാസും ടെസ്റ്റിങ് സെന്ററിലെ ജീവനക്കാരായ ഹമേന്ദ്ര നാഥ് ശര്‍മ്മ, പ്രഞ്ജല്‍ കലിത, ഹിരുലാല്‍ പതക് എന്നിവരും പിടിയിലായതായി ഗുവാഹത്തി പൊലീസ് അറിയിച്ചു. വിദ്യാര്‍ത്ഥി പരീക്ഷയെഴുതാന്‍ പ്രോക്‌സിയെ (പകരക്കാരന്‍) ഉപയോഗിച്ചത് ഒരു ഏജന്‍സിയുടെ സഹായത്തോടെയാണെന്നും ഗുവാഹതി പൊലീസ് കമ്മീഷണര്‍ എംപി ഗുപ്ത എന്‍ഡിടിവിയോട് പറഞ്ഞു.
Keywords: News, National, Examination, Student, Arrest, Arrested, Police, JEE Mains topper and father in Assam arrested
Powered by Info News For You

Comments
Post a Comment