'എന്നും എപ്പോഴും നിന്നെ സ്നേഹിച്ചുകൊണ്ടിരിക്കുന്നു'; ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ സ്‌നേഹ സന്ദേശം പങ്കുവച്ച് മേഘ്ന
മുംബൈ: (www.kvartha.com 17.10.2020) നടന്‍ ചിരഞ്ജീവി സര്‍ജയുടെ പിറന്നാള്‍ ദിനത്തില്‍ സ്‌നേഹ സന്ദേശം പങ്കുവച്ച് മേഘ്ന. 'എന്റെ ലോകമേ, നിനക്ക് പിറന്നാള്‍ ആശംസകള്‍. എന്നും എപ്പോഴും നിന്നെ സ്നേഹിച്ചുകൊണ്ടിരിക്കുന്നു' എന്നാണ് ഭര്‍ത്താവിന് വേണ്ടി മേഘ്നയുടെ ആശംസ. മേഘ്ന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച സന്ദേശം ആരാധകരുടെ കണ്ണ് നനയിക്കുകയാണ്. നിറഞ്ഞുചിരിക്കുന്ന ചിരഞ്ജീവിയുടെ ചിത്രവും ആശംസയ്ക്കൊപ്പം ചേര്‍ത്തിരിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മേഘ്നയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
ആശംസകളുമായും സാന്ത്വനിപ്പിക്കുന്ന വാക്കുകളുമായും നിരവധി ആരാധകരാണ് കുറിപ്പിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചിരഞ്ജിവി സര്‍ജയുടെ അന്ത്യം. താരത്തിന്റെ തികച്ചും അപ്രതീക്ഷിതമായ വിയോഗം ഭാര്യയും നടിയുമായ മേഘ്ന രാജിനെയും കുടുംബത്തെയും വലിയ രീതിയില്‍ ബാധിച്ചിരുന്നു. ചിരഞ്ജീവി മരിക്കുമ്പോള്‍ മേഘ്ന നാല് മാസം ഗര്‍ഭിണിയായിരുന്നു എന്നതും ദുഖത്തിന്റെ ആക്കം വര്‍ധിപ്പിച്ചിരുന്നു.
Keywords: Mumbai, News, National, Cinema, Entertainment, Actor, Birthday, Message, Meghana wishes late husband Chiranjeevi Sarja on his birthday
Powered by Info News For You

Comments
Post a Comment