കൊച്ചിയില്‍ നാവിക സേനയുടെ ഗ്ലൈഡര്‍ തകര്‍ന്നു വീണു രണ്ട് പേര്‍ മരിച്ചു


കേരളം (www.evisionnews.co): കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നു വീണ് രണ്ട് പേര്‍ മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശി രാജീവ് ത്സാ, ബീഹാര്‍ സ്വദേശി സുനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. രാവിലെ 7 മണിയോടെ ബി ഒ ടി പാലത്തിന് സമീപത്താണ് അപകടം സംഭവിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇവരുവരും മരിച്ചിരുന്നു. അതേസമയം, അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ബോര്‍ഡിനെ നിയോഗിച്ചു.

അപകടത്തില്‍ ഗ്ലൈഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നാവിക സേന കൊച്ചിയില്‍ പരിശീലിപ്പിക്കുന്ന വിവിധ പറക്കലുകളില്‍ ഒന്നാണ് ഗ്ലൈഡറിലുളള പറക്കല്‍. ഇത് എന്‍ജന്‍ ഘടിപ്പിച്ചതും അല്ലാത്തതും ഉണ്ടെങ്കിലും ഇന്ന് അപകടത്തില്‍ പെട്ടത് എന്‍ജിന്‍ ഘടിപ്പിച്ച ഗ്ലൈഡറാണ്. നാവിക സേന കുറെക്കാലമായി ഇത് ഉപയോഗിക്കുന്നുണ്ട്. പതിവു പരിശീലനത്തിന്റെ ഭാഗമായി നടത്തിയ പറക്കലിലാണ് അപകടം സംഭവിച്ചതെന്ന് നാവിക സേന വക്താവ് കമാന്‍ഡര്‍ ശ്രീധര്‍ വാര്യര്‍ അറിയിച്ചു.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?