യുപിയില്‍ ബിജെപി നേതാവ് അജ്ഞാതസംഘത്തിന്റെ വെടിയേറ്റു മരിച്ചു; രാഷ്ട്രീയ ശത്രുതയെന്ന് കുടുംബാരോപണം, മൂന്നുപേര്‍ കസ്റ്റഡിയില്‍


ലഖ്‌നൗ: (https://ift.tt/31aS71d) യുപിയിലെ ഫിറോസബാദില്‍ ബിജെപി നേതാവ് ബൈക്കിലെത്തിയ അജ്ഞാതസംഘത്തിന്റെ വെടിയേറ്റു മരിച്ചു. ഡി കെ ഗുപ്തയാണ് കൊല്ലപെട്ടത്. വെള്ളിയാഴ്ച രാത്രി ബൈക്കിലെത്തിയ സംഘം ദുപ്തയ്ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ കുടുംബം രാഷ്ട്രീയ ശത്രുത ആരോപിക്കുന്നു. 

News, National, India, Luck Now, Uttar Pradesh, Police, BJP Leader, Death, Shoot, Hospital, BJP Leader Shot Dead In UP, Family Alleges Political Enmity; 3 Detained


സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാള്‍ അടക്കം മൂന്നുപേര്‍ കസ്റ്റഡിയിലുണ്ടെന്നും ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നുവെന്നുമാണ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ആഗ്രയെ ഉദ്ധരിച്ച് വാര്‍ത്ത് ഏജന്‍സി എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നത്. സംശയിക്കുന്നവരുടെ പേരുകള്‍ കുടുംബം കൈമാറിയതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് പോലീസ് പറയുന്നത്. 

കട പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ഗുപ്തയ്ക്ക് നേരെ മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം വെടിയുതിര്‍ത്തത്. ഉടന്‍ തന്നെ ഗുപ്തയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ബന്ധുകള്‍ പറഞ്ഞു.

കൊല്ലപ്പെട്ട ഗുപ്തയുമായി കുറച്ചുനാളായി പ്രശ്‌നമുള്ളവരുടെ പേരുകളാണ് പോലീസിന് ഗുപ്തയുടെ കുടുംബം കൈമാറിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞു.

Keywords: News, National, India, Luck Now, Uttar Pradesh, Police, BJP Leader, Death, Shoot, Hospital, BJP Leader Shot Dead In UP, Family Alleges Political Enmity; 3 Detained

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?