തീവ്രവാദ ധനസഹായം; രാജ്യത്ത് വിവിധ ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്
ന്യൂഡെല്‍ഹി: (https://ift.tt/2G8qaQk) ജമ്മുകശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവിധ ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. സന്നദ്ധ സംഘടനകളുടെയും ട്രസ്റ്റുകളുടെയും ഓഫീസുകളിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്. ജമ്മുകശ്മീരിലും ബെംഗളൂരുവിലുമാണ് റെയ്ഡ് നടന്നത്.
ജമ്മുകശ്മീരില്‍ മാത്രം പത്തിടത്താണ് റെയ്ഡ് നടന്നത്. നിരവധി രേഖകള്‍ പിടിച്ചെടുത്തതായി എന്‍ഐഎ അറിയിച്ചു. രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നും ഫണ്ട് ശേഖരിച്ച് വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വിതരണം ചെയ്യുന്നതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
Powered by Info News For You

Comments
Post a Comment