റോഡിലേക്ക് അടര്‍ന്നുവീണ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് ബൈക്ക് യാത്രികന്‍ മരിച്ചു

തിരുവനന്തപുരം: (www.kasargodvartha.com 17.10.2020) തിരുവനന്തപുരത്ത് മരക്കൊമ്പില്‍ നിന്ന് റോഡിലേക്ക് അടര്‍ന്നുവീണ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് ബൈക്ക് യാത്രികന്‍ മരിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളി ഒറ്റശേഖരമംഗലം ആലച്ചക്കോണം സുനിത ഭവനില്‍ ഉണ്ണികൃഷ്ണന്‍ (52) ആണ് മരിച്ചത്. ഒറ്റശേഖരമംഗലം-വാളികോട് റോഡിലെ ചിറ്റന്‍ കാലയില്‍ വെള്ളിയാഴ്ച രാവിലെ 9.30 മണിയോടെയായിരുന്നു സംഭവം. 

കടന്നല്‍ക്കൂട്ടത്തെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഉണ്ണികൃഷ്ണന്‍ അര കിലോമീറ്ററോളം ഓടി. എന്നാല്‍ കടന്നലുകള്‍ പിന്തുടര്‍ന്ന് കുത്തിയതോടെ അവശനായി വീഴുകയായിരുന്നു. സമീപത്ത് മീന്‍കച്ചവടം ചെയ്യുകയായിരുന്ന ഒറ്റശേഖരമംഗലം പുന്നപുതുവറ സുധീഷ് ഭവനില്‍ സുദര്‍ശനനെ (52) കടന്നല്‍ക്കുത്തേറ്റതിനെ തുടര്‍ന്ന് കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകള്‍ അടക്കം ഏറെ നാട്ടുകാര്‍ക്കും കുത്തേറ്റു.

Thiruvananthapuram, News, Kerala, Death, Bee-attack, Killed, hospital, Injured, One killed in bee attack in Thiruvananthapuram

Keywords: Thiruvananthapuram, News, Kerala, Death, Bee-attack, Killed, hospital, Injured, One killed in bee attack in Thiruvananthapuram



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?