പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച എസ്‌ഐ ആശുപത്രിയില്‍ മരിച്ചു

തിരുവനന്തപുരം: (https://ift.tt/3nwcJdE) വിളപ്പില്‍ശാല പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ് ഐ ആശുപത്രിയില്‍ മരിച്ചു. അമ്പലത്തിന്‍കാല രാഹുല്‍ നിവാസില്‍ രാധാകൃഷ്ണന്‍ (53) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ജോലിഭാരവും  എസ് എച് ഒ യുടെ  മാനസീക പീഡനവും ആണ് ആത്മഹത്യ ശ്രമത്തിനു പിന്നില്‍ എന്നു ആരോപണം ഉയര്‍ന്നിരുന്നു. 

News, Kerala, State, Thiruvananthapuram, SI, Police, Suicide, Obituary, Death, Family, Allegation, Hospital, Treatment, Vilapilsala SI who tried to suicide in police station died


നാലു മാസം മുന്‍പാണ് രാധാകൃഷ്ണന്‍ വിളപ്പില്‍ശാല പോലീസ് സ്റ്റേഷനില്‍ എത്തിയത്. ഈ മാസം ഒന്നിന് രാവിലെ പതിനൊന്ന് മണിയോടെയാണ് രാധാകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. പോലീസ് സ്റ്റേഷനിലെ വിശ്രമമുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമം നടത്തിയ രാധാകൃഷ്ണനെ സഹപ്രവര്‍ത്തകരായ പോലീസുകാരാണ് ആശുപത്രിയിലെത്തിച്ചത്. 

ആത്മഹത്യ ശ്രമത്തില്‍ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ക്കെതിരെ രാധാകൃഷ്ണന്റെ ബന്ധുക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഗ്രേഡ് എസ്‌ഐ ആയി പ്രൊമോഷന്‍ കിട്ടിയ രാധാകൃഷ്ണന്‍ വിളപ്പിന്‍ ശാല സ്റ്റേഷനിലേക്ക് സ്ഥലം മാറിയെത്തിയതു മുതല്‍  കടുത്ത മാനസിക വിഷമത്തിലായിരുന്നെന്നാണ് സഹോദരന്‍ വിനോദന്‍ പറഞ്ഞത്.

എന്നാല്‍ ബന്ധുക്കളുടെ ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിക്കുകയാണ് ഇന്‍സ്‌പെക്ടര്‍ സജിമോന്‍. രാധാകൃഷ്ണനെതിരെ ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും സജിമോന്‍ പ്രതികരിച്ചിരുന്നു.

Keywords: News, Kerala, State, Thiruvananthapuram, SI, Police, Suicide, Obituary, Death, Family, Allegation, Hospital, Treatment, Vilapilsala SI who tried to suicide in police station died

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?