ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു; ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു
ഇടുക്കി: (www.kvartha.com 13.10.2020) ഇടുക്കി അണക്കെട്ടിലെ ജല നിരപ്പ് 2391.04 അടിയിലെത്തിയതിനാല്‍ ആദ്യ ജാഗ്രതാ നിര്‍ദേശമായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. കേന്ദ്ര ജല കമ്മീഷന്റെ മാനദണ്ഡമനുസരിച്ച് 2396.85 അടിയില്‍ എത്തിയാല്‍ ഓറഞ്ച് അലര്‍ട്ടും 2397.85 ല്‍ എത്തിയാല്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും. 2398.85 അടിയിലെത്തിയാലാണ് ഡാം തുറക്കുക.
സ്ഥിതിഗതികള്‍ സൂഷ്മമായി വിലയിരുത്തി കൊണ്ടിരിക്കുകയാണെന്നാണ് കെഎസ്ഇബിയും ജില്ലാ ഭരണകൂടവും പറയുന്നത്. അതേസമയം, സംസ്ഥാനത്ത് ചൊവ്വാഴ്ചയും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.
Keywords: Idukki, News, Kerala, Alerts, Rain, Blue alert, Dam, Blue alert in Idukki Dam
Powered by Info News For You

Comments
Post a Comment