സംസ്ഥാനത്ത് ഒരു മാസത്തേക്ക് നിരോധനാജ്ഞ; സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും കോവിഡ് പ്രോട്ടോക്കാള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും, പൊതുഗതാഗതത്തിന് തടസ്സമില്ല
തിരുവനന്തപുരം: (https://ift.tt/36zZrqq) കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ സംസ്ഥാനത്ത് ഒരു മാസത്തേക്ക് നിരോധനാജ്ഞ. വിവിധ ജില്ലകളിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അതാത് കലക്ടര്‍മാരാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുതെന്ന നിര്‍ദ്ദേശം എല്ലായിടത്തും ബാധകമാണ്. നിരോധനാജ്ഞ ആണ് അല്ലാതെ സമ്പൂര്‍ണ്ണ അടച്ചിടല്‍ എവിടെയും ഇല്ല.
കടകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. ആരാധനാലയങ്ങളിലും പൊതുചടങ്ങുകളിലും 20 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്. സര്‍ക്കാര്‍ ചടങ്ങുകള്‍, മതപരമായ ചടങ്ങുകള്‍ പ്രാര്‍ത്ഥനകള്‍, രാഷ്ട്രീയ-സാമൂഹ്യ പരിപാടികള്‍ എന്നിവയില്‍ 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ.
പി എസ് സി അടക്കമുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. പൊതുഗതാഗതത്തിന് തടസ്സമില്ല. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ബാങ്കുകള്‍ ഹോട്ടലുകള്‍ എന്നിവയെല്ലാം കോവിഡ് പ്രോട്ടോക്കാള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും.
ഈ മാസം15 മുതല്‍ കേന്ദ്രത്തിന്റെ പുതിയ അണ്‍ലോക്ക് ഇളവുകള്‍ നിലവില്‍ വരുമെങ്കിലും സ്‌കൂള്‍ തുറക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ കേരളം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. 15ന് മുമ്പ് സ്ഥിതിഗതികള്‍ ഒന്നുകൂടി വിലയിരുത്തി തുടര്‍ നടപടികളെടുക്കും.
തിരുവനന്തപുരത്ത് കണ്ടെയിന്‍മെന്റ് സോണിലും പുറത്തും വ്യത്യസ്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കണ്ടെയിന്‍മെന്റ് സോണിലെ വിവാഹം-മരണം സംബന്ധിച്ച ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമാണ് അനുമതി. സോണിന് പുറത്ത് വിവാഹ ചടങ്ങില്‍ 50 പേര്‍വരെയാകാം. മറ്റ് ജില്ലകളില്‍ വിവാഹചടങ്ങുകളില്‍ 50 പേരും മരണാനന്തരചടങ്ങില്‍ 20 പേരും എന്നതാണ് നിര്‍ദ്ദേശം.
Powered by Info News For You

Comments
Post a Comment