മനുസ്മൃതി വിവാദത്തില്‍ തിരുമാവളന് എതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്ത ബിജെപി നേതാവ് ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍



ചെന്നൈ: (https://ift.tt/3ovR5XC) മനുസ്മൃതി വിവാദത്തില്‍ തിരുമാവളന് എതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്ത ബിജെപി നേതാവ് ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍. കോവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് ഖുശ്ബുവിനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്. 

ലോക്‌സഭാ എംപിയും വിസികെ നേതാവുമായ തിരുമാവളവന് എതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മനുസ്മൃതിയില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ ചിദംബരത്ത് വിസികെ പ്രതിഷേധിച്ചിരുന്നു. ചെന്നൈ ചിദംബരത്ത് പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് മാറ്റി. 

News, National, India, Chennai, BJP, Leader, Politics, Actress, Arrest, Protest, Social Network, BJP leader Khushbu arrested near Chennai en route to protest against VCK's Thol Thirumavalavan


മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച തിരുമാളവവനെതിരെ ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ പരാതിയില്‍ കേസെടുത്തിരുന്നു. സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കം എന്നായിരുന്നു തിരുമാളവന്റെ പ്രസംഗം.

Keywords: News, National, India, Chennai, BJP, Leader, Politics, Actress, Arrest, Protest, Social Network, BJP leader Khushbu arrested near Chennai en route to protest against VCK's Thol Thirumavalavan

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?