സാങ്കേതിക തകരാര്‍: കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
കോഴിക്കോട്: (www.kvartha.com 29.10.2020) സാങ്കേതിക തകരാറിനെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ അറേബ്യ വിമാനം തിരിച്ചിറക്കി. വ്യാഴാഴ്ച 3.40നായിരുന്നു സംഭവം. കരിപ്പൂരില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനം പറന്നുയര്‍ന്ന് പത്ത് മിനിറ്റിനുശേഷമാണ് തിരിച്ചിറക്കിയത്.
വിമാനത്തിന്റെ ഉള്ളിലെ വായു മര്‍ദത്തില്‍ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. തുടര്‍ന്ന് തകരാര്‍ പരിഹരിച്ചശേഷം രാവിലെ 7.41 മണിക്ക് വിമാനം ഷാര്‍ജയിലേക്ക് പുറപ്പെട്ടു. 177 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നത്.
Keywords: Kozhikode, News, Kerala, Airport, Technical problem, Flight, Air Arabia, Technical problem: Air Arabia flight landed emergency at Karipur airport
Powered by Info News For You

Comments
Post a Comment