കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്

ഹരിപ്പാട്: (www.kasargodvartha.com 01.11.2020) കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കൊല്ലം ശൂരനാട് നടുവിലെ മുറി അരുണോദയത്തില്‍ അഞ്ജു വി ദേവ് (26) ആണ് മരിച്ചത്. ദേശീയപാതയില്‍ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ നിന്ന വന്ന മത്സ്യ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. 

കാറിലുണ്ടായിരുന്ന അഞ്ജുവിന്റെ അച്ഛന്‍ വാസുദേവന്‍ നായര്‍, അമ്മ രേണുകാദേവി സഹോദരന്‍ അരുണ്‍ എന്നിവരെ പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശൂരനാട് നിന്ന് അഞ്ജുവും കുടുംബവും ഭര്‍ത്താവ് സുധീഷിന്റെ പെരുമ്പാവൂരിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയില്‍ ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം തെറ്റിയ കാറിന്റെ പുറകുവശം എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നുവന്നു പൊലീസ് പറഞ്ഞു.

News, Kerala, Top-Headlines, Accident, Death, Injured, Woman, Car, Lorry, Woman dies and 3 injured in accident

Keywords: News, Kerala, Top-Headlines, Accident, Death, Injured, Woman, Car, Lorry, Woman dies and 3 injured in accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?