വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം; വേര്‍പെട്ട കാല്‍ നായ്ക്കള്‍ കടിച്ചുവലിച്ചു

തിരുവനന്തപുരം: (www.kvartha.com 07.10.2020) വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പാങ്ങോടാണ് സംഭവം. ഒട്ടേറെ കേസുകളില്‍ പ്രതിയായിട്ടുള്ള പരയ്ക്കാട് കോളനിയിലെ ഷിബുവാണ് മരിച്ചത്. മൃതദേഹത്തില്‍ നിന്ന് വേര്‍പെട്ട ഒരുകാല്‍ നായ്ക്കള്‍ കടിച്ചുവലിക്കുന്നത് നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. 

വീട്ടില്‍ ഒറ്റക്കായിരുന്നു യുവാവിന്റെ താമസം. ഇടയ്ക്കിടെ ചില സുഹൃത്തുക്കള്‍ വീട്ടിലെത്തി മദ്യപിക്കാറുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. രണ്ട് ദിവസമായി ആരെയും കണ്ടിട്ടില്ലെന്നും പറയുന്നു. പാങ്ങോട് പൊലീസും ഫൊറന്‍സിക് സംഘവും അന്വേഷണം ആരംഭിച്ചു.

Thiruvananthapuram, News, Kerala, Death, Home, Found Dead, Police, House, Man who found dead at home in Thiruvananthapuram

Keywords: Thiruvananthapuram, News, Kerala, Death, Home, Found Dead, Police, House, Man who found dead at home in Thiruvananthapuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?