ബംഗളൂരു മയക്കുമരുന്ന് കേസന്വേഷണം മലയാള സിനിമയിലേക്ക്; നാല് താരങ്ങളെ ചോദ്യംചെയ്തു

ദേശീയം (www.evisionnews.co): ബംഗളൂരു ലഹരിമരുന്നു കേസ് അന്വേഷണം മലയാള സിനിമയിലേക്കും. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ബിനീഷ് കോടിയേരിയുടെയും മുഹമ്മദ് അനൂപിന്റേയും സിനിമ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. നാല് സിനിമാ താരങ്ങളെ എന്‍.സി.ബി ചോദ്യം ചെയ്തു. ഇഡിയും ഇവരുടെ മൊഴിയെടുക്കും.

സിനിമാ താരങ്ങളില്‍ സംവിധായകരടക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കൊച്ചി യൂണിറ്റ് പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു. ബിനീഷ് കോടിയേരിയുടെ നിര്‍ദേശപ്രകാരം അനൂപ് മുഹമ്മദിന് പണം അയച്ചുകൊടുത്തവരുടെ വിവരശേഖരണമാണ് നടത്തിയിട്ടുള്ളത്. ഇഡിയും ഈ സിനിമാ താരങ്ങളുടെ മൊഴിയെടുക്കുമെന്നും അതിനായി നോട്ടീസ് നല്‍കിയെന്നുമാണ് വിവരം.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?