ജനസേവന കേന്ദ്രങ്ങള്‍ ജനങ്ങളെ ബോധവാന്മാരാക്കാന്‍ ഉപകരിക്കും: എജിസി ബഷീര്‍


കുമ്പഡാജെ (www.evisionnews.co): ജനങ്ങള്‍ക്ക് ഏറെ ഉപകരിക്കുന്നതും ചെറിയ ആവശ്യങ്ങള്‍ക്ക് വേണ്ടി ഒരുപാട് ദൂരം പോകേണ്ടി വരുന്നതിനെ തടയുന്നതിനും ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെയും സര്‍ക്കാരിതര ആനുകൂല്യങ്ങള്‍ മനസിലാക്കാനും ഏറെ ഉപകരിക്കുന്നതാണ് ജനസേവന കേന്ദ്രങ്ങളെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു.
കുമ്പഡാജെ കെ.എം കോംപ്ലക്‌സില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ജനസേവന കേന്ദ്രം ഡോക്ടര്‍ വേണു ഗോപാലന്റെ കയ്യില്‍ നിന്നും ഇലക്ട്രിക്ക് ബില്ല് സ്വീകരിച്ചു ആദ്യ സംരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ഡ് മെമ്പര്‍ എസ്.മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം. ഫസലുറഹ്മാന്‍ ദാരിമി, പഞ്ചായത്ത് മെമ്പര്‍മാരായ ബി.ട്ടി അബ്ദുല്ല കുഞ്ഞി, രവീന്ദ്രറൈ ഗോസാഡ, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് അലി തുപ്പക്കല്‍, ശരീഫ് പാലാക്കാര്‍, നാരായണ നമ്പ്യാര്‍ ഏത്തടുക്ക, പ്രസാദ് ഭണ്ടാരി, ഫാറൂഖ് കുമ്പഡാജെ സംബന്ധിച്ചു.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?