അജ്ഞാതവാഹനം ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയി; സിപിഎം നേതാവിന് ദാരുണാന്ത്യം; സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്
കോട്ടയം: (www.kvartha.com 25.10.2020) അജ്ഞാതവാഹനം ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയി, സിപിഎം നേതാവിന് ദാരുണാന്ത്യം. കോട്ടയം എം സി റോഡില്‍ കുമാരനല്ലൂരിനു സമീപം ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ സിപിഎം നേതാവ് തെള്ളകം പുല്ലംപ്ലായില്‍ പി എസ് അനിയന്‍ ആണ് മരിച്ചത്. രാത്രി ഒമ്പതു മണിയോടെ നീലിമംഗലത്തിനും കുമാരനല്ലൂരിനുമിടയ്ക്കുള്ള പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടം.
പേരൂര്‍ വില്ലേജ് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. സിപിഎം ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ഏരിയ സെക്രട്ടറിയുമാണ്.
Powered by Info News For You
ബൈക്കില്‍ കുമാരനല്ലൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന അനിയനെ അജ്ഞാതവാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അനിയനെ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പതിനൊന്നരമണിയോടെ മരണം സംഭവിച്ചു.

പേരൂര്‍ വില്ലേജ് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. സിപിഎം ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ഏരിയ സെക്രട്ടറിയുമാണ്.
Keywords: CPM leader died in car accident, CCTV visuals out, Kottayam, News, Politics, CPM, Leader, Dead, Accidental Death, Injured, Hospital, Treatment, Kerala.
Powered by Info News For You
Comments
Post a Comment