'രേ ബാവ്രേ' എന്ന ഗാനം ആലപിച്ച് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച് ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്; ആദ്യ ഗാനം ഗോവിന്ദ് വസന്തയ്‌ക്കൊപ്പം, ആശംസകളറിയിച്ച് അച്ഛനും ചെറിയച്ഛനും



മുംബൈ: (https://ift.tt/35kMpLp) 'രേ ബാവ്രേ' എന്ന ഗാനം ആലപിച്ച് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച് ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. ബിജോയ് നമ്പ്യാര്‍ സംവിധാനം നിര്‍വ്വഹിച്ച തായ്ഷ് എന്ന ചിത്രത്തിലെ ഗാനമാണ് പ്രാര്‍ത്ഥന ആലപിച്ചിരിക്കുന്നത്. സീ5 സ്റ്റുഡിയോയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഗോവിന്ദ് വസന്ദ ഒരുക്കിയ ഗാനം ഗോവിന്ദും പ്രാര്‍ത്ഥനയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ഹുസൈന്‍ ഹൈദ്രിയുടെതാണ് വരികള്‍. സോളോ എന്ന സിനിമയ്ക്ക് ശേഷം ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ചിത്രമാണ് തായ്ഷ്.

പൃഥ്വിരാജും ഇന്ദ്രജിത്തും ഉള്‍പ്പടെയുളളവര്‍ പാര്‍ത്ഥനയ്ക്ക് അഭിനന്ദനങ്ങളുമായി എത്തി.

News, National, India, Mumbai, Cinema, Social Network, Bollywood, Actor, Daughter, Song, Film, Entertainment, Gossip, Prarthana Indrajith's bollywood debut with re bawre song in Taish movie


'എത്ര ഹൃദയഹാരിയായ ഗാനമാണ് പാത്തു, ബിജോയ് നമ്പ്യാര്‍ക്കും ഗോവിന്ദ് വസന്ദയ്ക്കും ഒപ്പം തായ്ഷിന്റെ മുഴുവന്‍ ടീമിനും ആശംസകളറിയിച്ച് കൊണ്ട് പാട്ട് പങ്കുവച്ചായിരുന്നു പൃഥ്വിയുടെ കുറിപ്പ്. 

What a lovely track Paathu! ❤️ All the best to #BejoyNambiar, #GovindVasantha and the entire team of #Taish! Here’s a...

Posted by Prithviraj Sukumaran on Tuesday, 20 October 2020

Prarthana’s vocal debut in Hindi! 🎤🎼 Check out the new song RE BAWREE.. composed by Govind Vasantha for the movie...

Posted by Indrajith Sukumaran on Tuesday, 20 October 2020

കൂടാതെ ഇന്ദ്രജിത്തും മകള്‍ക്ക് ആശംസകളറിയിച്ച് രംഗത്തെത്തി. പ്രാര്‍ത്ഥനയുടെ ഹിന്ദിയിലെ ആദ്യ ഗാനം എന്ന് പറഞ്ഞാണ് ഇന്ദ്രജിത്ത് തന്റെ കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്.

മലയാളത്തില്‍ മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ഞാന്‍ ജനിച്ചന്ന് കേട്ടൊരു പേര് എന്ന ഗാനം ആലപിച്ചാണ് പ്രാര്‍ത്ഥന ഗായിക എന്ന നിലയില്‍ ശ്രദ്ധേയായത്. പിന്നീട് ടിയാന്‍, കുട്ടന്‍ പിളളയുടെ ശിവരാത്രി, ഹെലന്‍ എന്നീ ചിത്രങ്ങളിലും പ്രാര്‍ത്ഥന പാടിയിട്ടുണ്ട്.

Keywords: News, National, India, Mumbai, Cinema, Social Network, Bollywood, Actor, Daughter, Song, Film, Entertainment, Gossip, Prarthana Indrajith's bollywood debut with re bawre song in Taish movie

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?