കേരളത്തില്‍ കൂടുതല്‍ ഇളവുകളില്ല: നിലവിലെ നിയന്ത്രണങ്ങള്‍ തുടരും: സ്‌കൂളുകളും തിയേറ്ററുകളും തുറക്കില്ലെന്നും സര്‍ക്കാര്‍


കേരളം (www.evisionnews.co): ഒക്ടോബര്‍ 15ന് ശേഷം സ്‌കൂളുകള്‍ തുറക്കുന്നകാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാനാണ് കേന്ദ്ര സര്‍ക്കാറന്റെ അറിയിപ്പെന്നും എന്നാല്‍ ഈ സാഹചര്യത്തില്‍ കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

തിയേറ്ററുകളും മള്‍ട്ടിപ്ലക്സുകളും പകുതിപ്പേരെ പ്രവേശിപ്പിച്ച് തുറക്കാനുള്ള നിര്‍ദേശവും കേരളം ഇപ്പോള്‍ നടപ്പാക്കില്ല. കേരളത്തില്‍ കോവിഡിന്റെ സൂപ്പര്‍ സ്പ്രെഡ് ഏതുനിമിഷവും സംഭവിക്കാമെന്ന വിലയിരുത്തലിലാണ് ഈ നിയന്ത്രണം.നാലാംഘട്ട തുറക്കല്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ സാമൂഹിക, സാംസ്‌കാരിക, മതചടങ്ങുകള്‍ക്ക് നൂറുപേര്‍വരെ പങ്കെടുക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിരുന്നു.


കഴിഞ്ഞമാസം 21 മുതലാണ് കേന്ദ്രം ഇളവുനല്‍കിയത്. വിവാഹങ്ങള്‍ക്കും മരണാനന്തരച്ചടങ്ങുകള്‍ക്കും കേന്ദ്രം നൂറുപേരെവരെ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ഇക്കാര്യങ്ങളില്‍ നിലവിലുള്ള ഇളവുകള്‍മാത്രം മതിയെന്നാണു തീരുമാനം. 


വിവാഹങ്ങള്‍ക്ക് 50, മരണാനന്തര ചടങ്ങുകള്‍ക്ക് 20പേര്‍ എന്ന നിയന്ത്രണം തുടരും. സാമൂഹിക അകലം ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ 144 പ്രഖ്യാപിക്കാമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?