സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിന് ജാമ്യം; കോഫേപോസ ചുമത്തിയതിനാല്‍ പുറത്തിറങ്ങാനാവില്ല

കൊച്ചി: (www.kvartha.com 13.10.2020) തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന സ്വപ്നയുടെ വാദം മുഖവിലയ്ക്കെടുത്താണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. 

Gold smuggling case: Swapna Suresh gets bail, Kochi,News,Bail,Court,Smuggling,Gold,Kerala.

കേസിലെ നിര്‍ണായക കണ്ണിയായ സ്വപ്ന പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന എന്‍ഫോഴ്സ്മെന്റിന്റെ വാദം കോടതി തള്ളി. നേരത്തെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചിരുന്നു.

അതേസമയം, കോഫേപോസ ചുമത്തിയതിനാല്‍ ജാമ്യം കിട്ടിയാലും സ്വപ്നയ്ക്ക് ഒരു വര്‍ഷത്തേക്ക് പുറത്തിറങ്ങാനാവില്ല. എന്‍ ഐ എ അന്വേഷിക്കുന്ന കേസിലും സ്വപ്ന ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് സമര്‍പ്പിച്ച ഭാഗിക കുറ്റപത്രത്തില്‍ സ്വപ്നയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും കേസിലുള്ള പങ്ക് വ്യക്തമാക്കിയിരുന്നു.

Keywords: Gold smuggling case: Swapna Suresh gets bail, Kochi, News, Bail, Court, Smuggling, Gold, Kerala, Malayalam News


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?