പാലാ സീറ്റിലുറച്ച് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം; എന്‍സിപിയുടേതെന്ന് ടി പി പീതാംബരന്‍ മാസ്റ്റര്‍
കോട്ടയം: (www.kvartha.com 16.10.2020) പാലാ സീറ്റിലുറച്ച് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം. പാലാ കേരള കോണ്‍ഗ്രസിന്റെ ഹൃദയ വികാരമാണെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ തിരുവനന്തപുരത്ത് പറഞ്ഞു. തദ്ദേശഭരണ തെരഞ്ഞെടുപ്പിലടക്കം എല്‍ഡിഎഫിന് കൂടുതല്‍ സീറ്റുകിട്ടാന്‍ കേരള കോണ്‍ഗ്രസ് പരിശ്രമിക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
അതേസമയം പാലാ സീറ്റ് എന്‍സിപിയുടേതെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ പ്രതികരിച്ചു. പാലാ സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കമില്ലെന്നും സീറ്റ് വിട്ട് നല്‍കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും പറഞ്ഞ പീതാംബരന്‍ മാസ്റ്റര്‍ മാണി സി കാപ്പന്‍ പാര്‍ട്ടിയില്‍ ഉറച്ച് നില്‍ക്കുമെന്നും വ്യക്തമാക്കി. മാത്രമല്ല, ജോസ് കെ മാണി ഇടതു മുന്നണിയിലേയ്ക്ക് വന്നത് തങ്ങള്‍ക്ക് ഒരിക്കലും ഭീഷണിയാവില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
Powered by Info News For You

Keywords: NCP Kerala Congress M tug of war for Pala seat, Kottayam, News, Politics, Trending, NCP, Kerala Congress (m), Jose K Mani, Controversy, Kerala.
Powered by Info News For You

Comments
Post a Comment