റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് കോവിഡ്; വീട്ടിലിരുന്ന് ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കുമെന്ന് ശക്തികാന്ത ദാസ്
മുംബൈ: (www.kvartha.com 26.10.2020) റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസി(63)ന് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചതായും വീട്ടിലിരുന്ന് ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കുമെന്നും ശക്തികാന്ത ദാസ് ട്വിറ്ററില്‍ അറിയിച്ചു. ഡെപ്യൂട്ടി ഗവര്‍ണര്‍മാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ഫോണിലൂടെയും വീഡിയോ കോണ്‍ഫറന്‍സിലൂടെയും ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. താനുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
Keywords: Mumbai, News, National, COVID-19, RBI, Governor, Twitter, RBI governor Shaktikanta Das tests positive for Covid
Powered by Info News For You

Comments
Post a Comment