പാലക്കാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് മരണം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്



പാലക്കാട്: (https://ift.tt/34adIJ7) ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വണ്ടിത്താവളം - തത്തമംഗലം റോഡിലെ ചുള്ളിപെരുക്കമേട്ടിലാണ് അപകടം നടന്നത്. പട്ടഞ്ചേരി ചേരിങ്കല്‍ വീട്ടില്‍ രഘുനാഥന്‍ (34), വണ്ടിത്താവളം അലയാര്‍ കണ്ണപ്പന്റെ മകന്‍ (കാര്‍ത്തിക്), തൃശൂര്‍ പോര്‍ക്കളം മൂര്‍ക്കത്ത് വീട്ടില്‍ അജിത്ത് എന്നിവരാണ് മരിച്ചത്. 

News, Kerala, State, Palakkad, Accident, Death, Injury, treatment, Hospital, Two died in bike accident in Palakkad


വണ്ടിത്താവളം പട്ടഞ്ചേരി വേലായുധന്റെ മകന്‍ ദിനേശ് (32), തൃശൂര്‍ കുന്നംകുളം വേണുവിന്റെ മകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സമീപവാസികളും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. മരിച്ച രഘുനാഥന്‍ പാലക്കാട് - മീനാക്ഷിപുരം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറാണ്. ശനിയാഴ്ച രാത്രി പത്തു മണിയോടെ ആയിരുന്നു അപകടം.

Keywords: News, Kerala, State, Palakkad, Accident, Death, Injury, treatment, Hospital, Two died in bike accident in Palakkad

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?