ജോലി ലഭിച്ചശേഷം ദൈവത്തോടുള്ള നേര്‍ച്ച നിറവേറ്റി; യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

നാഗര്‍കോവില്‍: (www.kvartha.com 01.11.2020) ജോലി ലഭിച്ചശേഷം ദൈവത്തോടുള്ള നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി നവീന്‍ (32) ആണ് മരിച്ചത്. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇയാള്‍ നേര്‍ച്ച നേര്‍ന്നിരുന്നു. നേര്‍ച്ച നിറവേറ്റുകയാണെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് മൃതദേഹത്തിനു സമീപം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെയാണ് നാഗര്‍കോവില്‍ പുത്തേരിയെന്ന സ്ഥലത്തെ റെയില്‍പാളത്തില്‍ മൃതദേഹം കണ്ടെത്തിയത്. വര്‍ഷങ്ങളായി ജോലി ലഭിക്കാത്തതിന്റെ നിരാശയിലായിരുന്നു ഇയാള്‍. തുടര്‍ന്നാണ് ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് യുവാവ് നേര്‍ന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ബ്രാഞ്ചില്‍ അസിസ്റ്റന്റ് മാനേജറായി ഇയാള്‍ക്ക് ജോലി ലഭിച്ചു. 

News, National, Death, Suicide, Youth, Train, Police, Job, Tamil Nadu man ends life to fulfil his vow to God after getting job

എന്‍ജിനിയറിങ് പഠനം കഴിഞ്ഞു കുറെക്കാലം നവീന്‍ ജോലിക്കു ശ്രമിച്ചിരുന്നു. ജോലി ലഭിച്ചാല്‍ ജീവന്‍ നല്‍കാമെന്ന് നേര്‍ച്ചയും നേര്‍ന്നിരുന്നു. ഈ നേര്‍ച്ച നിറവേറ്റുന്നുവെന്നാണ്  മാതാപിതാക്കള്‍ക്കെഴുതിയ കുറിപ്പില്‍ പറയുന്നത്. 

Keywords: News, National, Death, Suicide, Youth, Train, Police, Job, Tamil Nadu man ends life to fulfil his vow to God after getting job


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?