യുഎഇയില്‍ വാട്‌സ്ആപ് വഴി സ്ത്രീക്ക് അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ അയച്ചു; യുവാവിന് വന്‍തുക പിഴ

അബൂദബി: (www.kasargodvartha.com 29.10.2020) യുഎഇയില്‍ വാട്‌സ്ആപ് വഴി സ്ത്രീക്ക് അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ അയച്ച യുവാവിന് 2,70,000 ദിര്‍ഹം (അരക്കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴ. അബുദാബി കോടതിയാണ് യുവാവിന് പിഴ ശിക്ഷ വിധിച്ചത്. ഇതില്‍ 20,000 ദിര്‍ഹം സ്ത്രീക്ക് നല്‍കേണ്ട നഷ്ടപരിഹാരവും 2,50,000 ദിര്‍ഹം പിഴയുമാണ്. തനിക്ക് ലഭിച്ച സന്ദേശങ്ങള്‍ സഹിതം ഹാജരാക്കി അറബ് സ്ത്രീ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കേസ് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

ഐ ടി നിയമത്തിലെ വകുപ്പുകള്‍ ലംഘിച്ചതിനാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്. കേസ് പരിഗണിച്ച കോടതി, യുവാവിന് 2,50,000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. ഇതോടെ താന്‍ നേരിടേണ്ടി വന്ന മാനസിക പ്രയാസത്തിന് നഷ്ടപരിഹാരം തേടി സ്ത്രീ സിവില്‍ കേസ് ഫയല്‍ ചെയ്തു. ഈ കേസില്‍ പ്രാഥമിക കോടതി 20,000 ദിര്‍ഹം യുവതിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചു.

Abudhabi, News, Gulf, World, Top-Headlines, Fine, Woman, Whatsapp, Police, Complaint, Case, Court, Man fined Dh250,000 in Abu Dhabi for insulting woman on WhatsApp

Keywords: Abudhabi, News, Gulf, World, Top-Headlines, Fine, Woman, Whatsapp, Police, Complaint, Case, Court, Man fined Dh250,000 in Abu Dhabi for insulting woman on WhatsApp


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?