പൂര്‍ണമായും സൗജന്യ ആസ്വാദനം.! വമ്പന്‍ ഓഫറുമായി ആഗോള ഭീമന്‍ നെറ്റ്ഫ്‌ലിക്‌സ്
മുംബൈ: (https://ift.tt/3e1L28x) എന്റര്‍ടെയ്ന്‍മെന്റ് രംഗത്തെ ജനപ്രിയ പ്ലാറ്റ്‌ഫോം കൂടിയായ ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ആഗോള ഭീമന്‍ നെറ്റ്ഫ്‌ലിക്‌സ്, ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായും സൗജന്യമായി തങ്ങളുടെ ഉള്ളടക്കം ആസ്വദിക്കാനുള്ള അവസരം ഒരുക്കുകയാണ്. കൂടുതല്‍ സബ്‌സ്‌ക്രൈബേര്‍സിനെ ലക്ഷ്യമിട്ടാണ് 48 മണിക്കൂര്‍ നേരം ആപ്പില്‍ സൗജന്യ ആസ്വാദനത്തിന് അവസരം ഒരുക്കുന്നത്.
ഇന്ത്യയില്‍ സ്വാധീനം വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് കമ്പനി ഈ നീക്കം നടത്തുന്നത്. ഇന്ത്യാക്കാരായ ലക്ഷക്കണക്കിന് പേര്‍ ഈ സമയത്ത് നെറ്റ്ഫ്‌ലിക്‌സിലേക്ക് വരുമെന്നും അതില്‍ നല്ലൊരു ഭാഗം ഉപഭോക്താക്കളായി തുടരുമെന്നുമാണ് കമ്പനിയുടെ ചീഫ് പ്രൊഡക്ട് ഓഫീസറായ ഗ്രെഗ് പീറ്ററിന്റെ പ്രതീക്ഷ.
എന്നാല്‍ ഈ വമ്പന്‍ ഓഫറിനായി ഇനിയും ഒരു മാസത്തിലേറെ കാത്തിരിക്കേണ്ടതുണ്ട്. ഡിസംബര്‍ മൂന്ന് അവസാനിച്ച് ഡിസംബര്‍ നാല് പിറക്കുന്ന അര്‍ദ്ധരാത്രിയിലാണ് ആപ്പ് സൗജന്യമാകുന്നത്. പിന്നീടുള്ള 48 മണിക്കൂര്‍ ആസ്വാദകന് നെറ്റ്ഫ്‌ലിക്‌സില്‍ ഉള്ള എന്തും എത്ര തവണ വേണമെങ്കിലും കാണാം. ആപ്പ് തുറക്കുമ്പോള്‍ സാധാരണ രീതിയില്‍ കമ്പനി നിങ്ങളുടെ മണി കാര്‍ഡ് വിവരങ്ങള്‍ ചോദിക്കാറുണ്ടെങ്കിലും ഓഫര്‍ സമയത്ത് അതുമുണ്ടാകില്ല.
Powered by Info News For You

Comments
Post a Comment