സാമൂഹിക സേവകനായ പൊലീസ് ഓഫീസര്‍ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍ ലഭിച്ചത് വാണിമേല്‍ ഗ്രാമത്തിന് അഭിമാനമായി
വാണിമേൽ: (https://ift.tt/2HxZBEj) കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി വി എം അബ്ദുൽ വഹാബിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചത് വാണിമേൽ ഗ്രാമത്തിന് അഭിമാനമായി. ഔദ്യോഗിക സേവന രംഗത്ത് കർക്കശക്കാരനായ ഈ പൊലീസ് ഓഫീസർ നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങളിൽ മാതൃകാ വ്യക്തിത്വമാണ്.
കല, കായിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നാടിന്റെ ഹൃദയം കീഴടക്കിയ ബ്രദേഴ്സ് വാണിമേൽ ചാരിറ്റബ്ൽ ട്രസ്റ്റിന്റെ നെടുംതൂണാണ് ഈ പൊലീസ് ഓഫീസർ. വോളിബോൾ കോർട്ടിൽ മിന്നും ഇദ്ദേഹത്തിന്റെ പ്രകടനം.
വാണിമേലിലെ വാഴവെച്ച പറമ്പത്ത് മൊയ്തു ഹാജി-ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ:റഹീമ. ഏഴ് മക്കൾ. കണ്ണൂർ ജില്ലയിലെ എടക്കാട് എസ് ഐയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
Keywords: Kozhikode, News, Kerala, Crime branch, DYSP, Police, Chief Minister's Medal for Social Service Police Officer
Powered by Info News For You

Comments
Post a Comment