ശിവശങ്കറിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വിട്ടു: സ്വര്‍ണക്കടത്ത് കേസില്‍ അഞ്ചാം പ്രതി


എറണാകുളം (www.evisionnews.co): എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത എം. ശിവശങ്കറിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഏഴു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ അഞ്ചാം പ്രതിയാണെന്ന് ഇഡി കോടതിയില്‍ അറിയിച്ചു. 14ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യപ്പെട്ടത്. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുവെന്ന ശിവശങ്കറിന്റെ വാദം കളവാണെന്നും ഇ.ഡി കോടതിയില്‍ വ്യക്തമാക്കി.
 
എന്നാല്‍, ശിവശങ്കറിനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതാണെന്നു ശിവശങ്കറിന്റെ അഭിഭാഷകന്‍ വിശദീകരിച്ചു. ശിവശങ്കറിന് ഗുരുതരമായ നടുവേദനയുണ്ടെന്നും വൈദ്യസഹായം വേണമെന്നും ആവശ്യമുന്നയിച്ചു. അതേസമയം അന്വേഷണവുമായി താന്‍ സഹകരിച്ചിട്ടുണ്ടെന്ന് ശിവശങ്കര്‍ വ്യക്തമാക്കി. അന്വേഷണ ഏജന്‍സികള്‍ തന്നെ നിരന്തരം ചോദ്യം ചെയ്യുകയാണെന്നും ശിവശങ്കര്‍ പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?