പരീക്ഷയെഴുതിയത് മറ്റൊരാള്‍: അസമിലെ ജെ.ഇ.ഇ ഒന്നാം റാങ്കുകാരന്‍ അറസ്റ്റില്‍
ദേശീയം (www.evisionnews.co): ജെഇഇ മെയിന്‍ പരീക്ഷയില്‍ അസമിലെ ഒന്നാം റാങ്കുകാരനും അച്ഛനും ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് അസം പോലീസ്. പ്രവേശന പരീക്ഷയില്‍ പകരക്കാരനെ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇന്ത്യയിലെ പ്രമുഖ എഞ്ചിനീയറിംഗ് കോളജുകളിലേക്കും ഐഐടികളിലേക്കുമുള്ള പ്രവേശന പരീക്ഷയില്‍ 99.8ശതമാനം മാര്‍ക്ക് നേടിയാണ് പരീക്ഷാര്‍ത്ഥിയായ നീല്‍ നക്ഷത്രദാസ് ഒന്നാം സ്ഥാനത്തെത്തിയത്.
നീല്‍ നക്ഷത്രദാസ്, അച്ഛന്‍ ഡോ. ജ്യോതിര്‍മയി ദാസ്, പരിശോധനാ കേന്ദ്രത്തിലെ ജീവനക്കാരായ ഹമേന്ദ്ര നാഥ് ശര്‍മ, പ്രാഞ്ജല്‍കാലിത, ഹിരുലാല്‍ പാതക് എന്നിവരാണ് അറസ്റ്റിലായവര്‍. ഇവരെ വ്യാഴാഴ്ച പ്രാദേശിക കോടതിയില്‍ ഹാജരാക്കും.
പരീക്ഷയില്‍ ഒന്നാമതെത്താന്‍ നിയമപ്രകാരമല്ലാത്ത രീതി ഉപയോഗിച്ചതായി നീല്‍ നക്ഷത്രദാസ് പറയുന്നതായുള്ള വാട്സ്ആപ്പ് ചാറ്റും കോള്‍ റെക്കോര്‍ഡും സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ച മിത്രദേവ് ശര്‍മയെന്നയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
Powered by Info News For You

Comments
Post a Comment