പഞ്ചാബില്‍ ഭീകരവാദത്തിനെതിരെ പോരാടിയ ശൗര്യചക്ര ജേതാവ് ബല്‍വീന്ദര്‍ സിങ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
ചണ്ഡിഗഡ്: (www.kvartha.com 17.10.2020) പഞ്ചാബില്‍ ഭീകരവാദത്തിനെതിരെ വര്‍ഷങ്ങളായി പോരാടിയ ശൗര്യചക്ര പുരസ്‌കാര ജേതാവ് ബല്‍വീന്ദര്‍ സിങിനെ വെടിവച്ചു കൊലപ്പെടുത്തി. പഞ്ചാബിലെ തന്‍ താരന്‍ ജില്ലയിലെ വസതിയില്‍ വെച്ചാണ് ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടുപേര്‍ അദ്ദേഹത്തിനു നേരെ വെടിയുതിര്‍ത്തത്. ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വീടിനകത്തുവച്ചാണ് ബല്‍വീന്ദര്‍ സിങ് ആക്രമിക്കപ്പെട്ടതെന്നാണ് വിവരം.
അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് അഞ്ച് വെടിയുണ്ടകള്‍ കണ്ടെടുത്തു. വെടിയേറ്റ ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷക്കാനായില്ല. 1980കളില്‍ ഖലിസ്ഥാന്‍ പ്രസ്ഥാന കാലത്തു ഭീകരതയുടെ കേന്ദ്രമായിരുന്ന തരണ്‍ താരണില്‍ അതിനെതിരെ പോരാടാന്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി പ്രതിരോധ സേന തന്നെ രൂപീകരിച്ചിരുന്നു ബല്‍വീന്ദര്‍. സഹോദരങ്ങളെയും ഭാര്യയെയും മക്കളെയും ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചിരുന്നു അദ്ദേഹം.
ബല്‍വീന്ദറിനും കുടുംബത്തിനുമെതിരെ പലതവണ ആക്രമണമുണ്ടായിട്ടുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു. സുരക്ഷ നല്‍കണമെന്നു പൊലീസിനോട് പലതവണ അഭ്യര്‍ഥിച്ചെങ്കിലും നിരസിക്കപ്പെട്ടുവെന്നും അവര്‍ ആരോപിച്ചു. 1993 ലാണ് ബല്‍വീന്ദറിന് ശൗര്യ ചക്ര സമ്മാനിച്ചത്. പുരസ്‌കാര പത്രത്തില്‍ ബല്‍വീന്ദറിന്റെയും കുടുംബത്തിന്റെയും ധീരത എടുത്തു പറഞ്ഞിരുന്നു.
Keywords: News, National, Death, Killed, shot dead, hospital, Police, Punjab, Shaurya Chakra Award Winner, Balwinder Singh, Shaurya Chakra Award Winner Balwinder Singh killed at home in Punjab
Powered by Info News For You

Comments
Post a Comment