സ്വര്‍ണം കടത്തിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെട്ടെന്ന് ശിവശങ്കര്‍ സമ്മതിച്ചതായി ഇഡി

കൊച്ചി: (www.kvartha.com 29.10.2020) തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെട്ടെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമ്മതിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചുവെന്നും ചാര്‍ട്ടേഡ് അക്കൗണ്ടിനെ മുന്‍നിര്‍ത്തിയായിരുന്നു ഇടപെടലുകളെന്നും ഇഡി പറയുന്നു. ഇഡിയുടെ അറസ്റ്റ് മെമ്മോയുടെ പകര്‍പ്പ് പുറത്തു വന്നു.

സ്വര്‍ണക്കടത്ത് കേസ് പ്രതികളെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്ന കേസില്‍ ബുധനാഴ്ച രാത്രി 10മണിയോടെയാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച 11 മണിയോടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. കോടതി അവധി ആയതിനാല്‍ ജഡ്ജി പ്രത്യേക സിറ്റിങ് നടത്തുമെന്നാണു സൂചന. ശിവശങ്കറിനെ ഒരാഴ്ച കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് ഇഡിയുടെ തീരുമാനം. ശിവശങ്കറിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.M Sivasankar's statement to Enforcement Directorate, Kochi,News,Trending,Arrested,Smuggling,Gold,Custody,Court,Kerala

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പണമിടപാടിലെ ശിവശങ്കറിന്റെ പങ്കിനു തെളിവായ വാട്‌സാപ് ചാറ്റുകള്‍ നടത്തിയ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും.

Keywords: M Sivasankar's statement to Enforcement Directorate, Kochi,News,Trending,Arrested,Smuggling,Gold,Custody,Court,Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?