അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചു
വാഷിങ്ടണ്‍: (www.kvartha.com 02.10.2020) അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രി രോഗബാധ സ്ഥിരീകരിച്ചതോടെ ട്രംപ് തന്നെയാണ് വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. 'ഇന്നലെ രാത്രി യുഎസ് ഫസ്റ്റ് ലേഡി (മെലാനിയയ്ക്കും)യ്ക്കും എനിക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഞങ്ങളുടെ ക്വാറന്റൈനും ചികിത്സാ നടപടികളും ഉടന്‍ ആരംഭിക്കും. ഞങ്ങള്‍ ഒരുമിച്ച് ഇതിനെ അതിജീവിക്കും.' എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ട്രംപിന്റെ അടുത്ത ഉപദേശകരില്‍ ഒരാളായ ഹോപ് ഹിക്‌സിന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയയായത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ട്രംപിനും മെലാനിയയ്ക്കും കോവിഡ് പരിശോധന നടത്തുകയായിരുന്നു.
Keywords: Washington, News, World, COVID-19, Treatment, Donald-Trump, Twitter, US President Trump, first lady Melania test positive for Covid-19
Powered by Info News For You

Comments
Post a Comment