ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ഓള്‍ഡ് ട്രാഫഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു ദയനീയ തോല്‍വി
ലണ്ടന്‍: (https://ift.tt/3nheNGi) ഓള്‍ഡ് ട്രാഫഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു ദയനീയ തോല്‍വി. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഹോസെ മൗറീഞ്ഞോയുടെ ടോട്ടനം ഹോട്‌സ്പര്‍ 6-1നു യുണൈറ്റഡിനെ തകര്‍ത്തു. 2011ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് 6-1നു തോറ്റശേഷം സ്വന്തം മൈതാനത്ത് യുണൈറ്റഡ് നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണ് ഞായറാഴ്ചത്തേത്.
കളി തുടങ്ങിയതും യുണൈറ്റഡിനു പെനല്‍റ്റി കിട്ടി. 2-ാം മിനിറ്റില്‍ സ്‌പോട് കിക്ക് ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെര്‍ണാണ്ടസ് ആതിഥേയരെ മുന്നിലെത്തിച്ചു. എന്നാല്‍, 4-ാം മിനിറ്റില്‍ ടോന്‍ഗി ഡോംബെല്ലി ടോട്ടനത്തെ ഒപ്പമെത്തിച്ചു. 7-ാം മിനിറ്റില്‍ സണ്‍ ഹ്യൂങ് മിന്‍ സന്ദര്‍ശകരെ മുന്നിലെത്തിച്ചു. 28-ാം മിനിറ്റില്‍ എറിക് ലമേലയെ അടിച്ചതിന് ആന്തണി മര്‍ത്യാലിനു ചുവപ്പു കാര്‍ഡ് കിട്ടിയതോടെ യുണൈറ്റഡിന്റെ തകര്‍ച്ച തുടങ്ങി. ഹാരി കെയ്‌ന്റെ ഡബിളും (30', 79') സെര്‍ജി ഓറിയറിന്റെ ഗോളും (51') യുണൈറ്റഡിന്റെ മുറിവില്‍ മുളകുതേച്ചു. 37-ാം മിനിറ്റിലെ ഗോളിലൂടെ സണ്‍ ഡബിള്‍ തികച്ചു.
മറ്റൊരു മത്സരത്തില്‍, മാഞ്ചസ്റ്റര്‍ സിറ്റിയെ ലീഡ്‌സ് യുണൈറ്റഡ് സമനിലയില്‍ (11) കുരുക്കി. ബ്രൈട്ടനെ 4-2നു തോല്‍പിച്ച് എവര്‍ട്ടന്‍ തുടരെ 4ാം ജയം കുറിച്ചു. വെസ്റ്റ് ഹാമിനോട് 0-3നു ലെസ്റ്റര്‍ സിറ്റി തോറ്റു.
Powered by Info News For You

Comments
Post a Comment