അത്താഴത്തിന് ക്ഷണിച്ചിട്ട് മുട്ടക്കറി ഉണ്ടാക്കിയില്ല; വാക്കുതര്‍ക്കത്തിനൊടുവില്‍ യുവാവ് സുഹൃത്തിനെ അടിച്ചുകൊന്നു
നാഗ്പൂര്‍: (www.kvartha.com 19.10.2020) അത്താഴത്തിന് ക്ഷണിച്ചിട്ട് മുട്ടക്കറി ഇല്ലാത്തതിന് യുവാവ് സുഹൃത്തിനെ അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ മങ്കാപുരിലാണ് സംഭവം. ബനാറസി എന്നയാളിനെയാണ് ഗൗരവ് ഗെയ്ക്ക്വാദ് കൊലപ്പെടുത്തിയത്. ഗൗരവ് ഗെയ്ക്ക്വാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മങ്കാപുരിയിലെ ഒരു ഗ്യരേജിന് സമീപം ഇയാളുടെ മൃതദേഹം കണ്ടെത്തുകയായരുന്നു.
വെള്ളിയാഴ്ചയാണ് കൊല ചെയ്യതതെന്ന് ചോദ്യം ചെയ്യലില്‍ ഗൗരവ് പറഞ്ഞു. ബനാറസി വെള്ളിയാഴ്ച രാത്രിയില്‍ ഗൗവരിനെ അത്താഴം കഴിക്കുന്നതിന് ക്ഷണിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും രത്രിയില്‍ ഏറെ നേരം മദ്യപിച്ച് ഇരുന്നു. ഭക്ഷണം കഴിക്കുന്നതിന് വേണ്ടി എടുത്തപ്പോഴാണ് മുട്ടക്കറി ഉണ്ടാക്കിയിട്ടില്ല എന്ന് ബനാറസി പറയുന്നത്.
ഇതോടെ രണ്ടുപേരും തമ്മില്‍ വഴക്കുതര്‍ക്കം ഉണ്ടാവുകയും വലിയ വടികൊണ്ട് ബനാറസിയെ അടിച്ച് കൊല്ലുകയായിരുന്നു എന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ശേഷം മൃതദേഹം ഗ്യരേജിന് അടുത്ത് ഉപക്ഷേിച്ച ശേഷം ഇയാള്‍ കടന്ന് കളയുകയായിരുന്നുവെന്നും പറഞ്ഞു.
Keywords: News, National, Crime, Killed, Death, Youth, Police, Nagpur, Man kills friend for not cooking egg curry
Powered by Info News For You

Comments
Post a Comment