മൊറട്ടോറിയം കാലയളവില്‍ വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാം; മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ ഇളവ് നല്‍കാമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ന്യൂഡെല്‍ഹി: (www.kvartha.com 03.10.2020) മൊറട്ടോറിയം കാലയളവില്‍ വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്നും മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ ഇളവ് നല്‍കാമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ക്കാണ് ഇളവ് അനുവദിക്കുക. വിദഗ്ധസമിതിയുടെ നിര്‍ദേശപ്രകാരമാണ് ഇളവ് ഒഴിവാക്കാനുള്ള നീക്കം.
അതേസമയം ഇളവ് അനുവദിക്കുന്നതിലൂടെ ബാങ്കുകള്‍ക്ക് ആറു ലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
Powered by Info News For You
അതേസമയം ഇളവ് അനുവദിക്കുന്നതിലൂടെ ബാങ്കുകള്‍ക്ക് ആറു ലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി എടുത്ത വായ്പ എന്നിവയ്ക്ക് ആണ് ഇളവ് ലഭിക്കുക. രണ്ടു കോടി രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല എന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Keywords: Only Solution : Centre To Waive Interest On Loans Up to ₹ 2, New Delhi,News,Banking,Bank,Business,Supreme Court of India,National.
Powered by Info News For You

Comments
Post a Comment