വിലയില്‍ കുറവില്ലാതെ ഉള്ളിയും ഉരുളക്കിഴങ്ങും; ദീപാവലിക്ക് മുന്‍പ് ഇറക്കുമതിക്കൊരുങ്ങി കേന്ദ്രം

ന്യൂഡെല്‍ഹി: (www.kvartha.com 31.10.2020) രാജ്യത്ത് 25000 ടണ്‍ ഉള്ളിയും 30000 ടണ്‍ ഉരുളക്കിഴങ്ങും ദീപാവലിക്ക് മുന്‍പ് ഇറക്കുമതി ചെയ്യാനാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഭൂട്ടാനില്‍ നിന്നാണ് ഉരുളക്കിഴങ്ങ് വരുന്നതെന്ന് ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. ഇതിനോടകം ഏഴായിരം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്തിരുന്നു. ഇതിന് പുറമെ 25000 ടണ്‍ കൂടി ഇറക്കുമതി ചെയ്യും. 

വരുന്ന ആഴ്ചകളില്‍ പത്ത് ലക്ഷം ടണ്‍ ഉരുളക്കിഴങ്ങ് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. റീട്ടെയ്ല്‍ വിപണിയില്‍ ഉള്ളിവില കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ കിലോയ്ക്ക് 65 രൂപയായിരുന്നു വില. 

New Delhi,News,National,Business,Import,Central Government, Centre to import onion, potato before Deepavali

വില വര്‍ധിച്ച സാഹചര്യത്തില്‍ ഉള്ളി ഇറക്കുമതിക്ക് ഡിസംബര്‍ വരെ ഇളവ് നല്‍കിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് വിലയിലും വന്‍ കുതിപ്പാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. 42 രൂപയാണ് കിലോയ്ക്ക് ശരാശരി വില.

Keywords: New Delhi,News,National,Business,Import,Central Government, Centre to import onion, potato before Deepavali


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?