തൃശൂരില്‍ സിപിഎം നേതാവിനെ കുത്തിക്കൊന്നു; മൂന്ന് പേര്‍ക്ക് പരിക്ക്
തൃശൂര്‍: (www.kvartha.com 05.10.2020) തൃശൂരില്‍ സിപിഎം നേതാവിനെ കുത്തിക്കൊന്നു. ചൊവ്വന്നൂര്‍ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപ് (36) ആണ് കുത്തേറ്റു മരിച്ചത്. മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ എരുമപ്പെട്ടി ഇയ്യാല്‍ ചിറ്റിലങ്ങാട്ടാണ് സംഭവം. സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ച് സനൂപും സംഘവും തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം.
സനൂപ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. എട്ടോളം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പതിയിരുന്ന് വാളും കത്തിയുമായി ആക്രമിക്കുകയായിരുന്നെന്ന് സിപിഎം പറഞ്ഞു.
Keywords: Thrissur, News, Kerala, Death, Killed, CPM, attack, Crime, Injured, hospital, CPM leader killed in Thrissur; 3 injured
Powered by Info News For You

Comments
Post a Comment