കാസര്‍കോട് കോവിഡ് കേസുകളുടെ എണ്ണത്തില്‍ അധിക വര്‍ധനയില്ല: തുടര്‍ച്ചയായ രണ്ടുദിവസവും നൂറിന് താഴെ
ഇന്നലെ ജില്ലയില്‍ 65 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 64 പേര്‍ക്കും സ്മ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയതാണ്. അതേസമയം രോഗം ഭേദമാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസമാണ്. ചൊവ്വാഴ്ച 213 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
തിങ്കളാഴ്ച 64 പേര്‍ക്കായിരുന്നു പോസിറ്റീവ്. ഞായറാഴ്ച 137 പേരാണ് പുതിയ രോഗികള്‍. ശനിയാഴ്ച 200, വെള്ളിയാഴ്ച 189, ബുധനാഴ്ച 200, ചൊവ്വ 145, തിങ്കളാഴ്ച 120 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് മൂന്നൂറിനും നാന്നൂറിനും മുകളിലായിരുന്നു കോവിഡ് കണക്ക്. ഇതു പലദിവസങ്ങളിലും 500ന് മുകളിലെത്തിയിരുന്നു. ജില്ലയില്‍ ഇതുവരെ 17961 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 956 പേര്‍ വിദേശത്ത് നിന്നെത്തിയവരും 722 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 16283 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 15886 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
ഇന്നലെ പുതിയതായി നാലു പേരുടെ മരണം കൂടി കോവിഡ് മരണമായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. പള്ളിക്കര പഞ്ചായത്തിലെ മുഹമ്മദ് കുഞ്ഞി ഹാജി (70), മധൂര്‍ പഞ്ചായത്തിലെ എം പി സാദ് (56), അജാനൂര്‍ പഞ്ചായത്തിലെ സാമിക്കുട്ടി പി (76), കാഞ്ഞങ്ങാട് നഗരസഭയിലെ ദേവകി (68) എന്നിവരുടെ മരണമാണ് കോവിഡ് മരണമായി സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 181 ആയി. വീടുകളില്‍ 4014 പേരും സ്ഥാപനങ്ങളില്‍ 739 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4753 പേരാണ്. പുതിയതായി 239 പേരെ കൂടി നിരീക്ഷണത്തിലാക്കി.
Powered by Info News For You
Comments
Post a Comment