ചെന്നൈയുടെ പോരാളികള്‍ എക്കാലവും 'സൂപ്പര്‍ കിങ്‌സ്' ആയിരിക്കും; ഐ പി എലില്‍ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ, ആശ്വാസത്തിന്റെ വാക്കുകള്‍ കവിതയാക്കി മാറ്റി ധോണിയുടെ ഭാര്യ സാക്ഷി സിങ്

മുംബൈ: (www.kvartha.com 26.10.2020) ചെന്നൈയുടെ പോരാളികള്‍ എക്കാലവും 'സൂപ്പര്‍ കിങ്‌സ്' ആയിരിക്കുമെന്ന് ധോണിയുടെ ഭാര്യ സാക്ഷി ധോണി. മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ, ആശ്വാസത്തിന്റെ വാക്കുകള്‍ കവിതയാക്കി മാറ്റുകയാണ് ധോണിയുടെ ഭാര്യ സാക്ഷി സിങ്. 

സമൂഹമാധ്യമങ്ങളിലൂടെയാണ് ചെന്നൈയുടെ പോരാളികള്‍ എക്കാലവും 'സൂപ്പര്‍ കിങ്‌സ്' ആയിരിക്കുമെന്ന് വ്യക്തമാക്കി സാക്ഷി സാമാന്യം നീണ്ട ഒരു കവിത തന്നെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞായറാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചെങ്കിലും, രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റതോടെയാണ് ധോണിയും സംഘവും പുറത്തായത്.MS Dhoni’s Wife Sakshi Posts Heartfelt Poem As CSK Miss Out On IPL 2020 Playoff Spot, Mumbai, News, IPL, Poem, Mahendra Singh Dhoni, Social Media, Chennai Super Kings, National, Cricket, Sports

ഐപിഎലില്‍ മൂന്നു തവണ കിരീടം ചൂടിയിട്ടുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ്, ചരിത്രത്തിലാദ്യമായാണ് പ്ലേ ഓഫ് കാണാതെ പുറത്തായത്. തുടര്‍ തോല്‍വികള്‍ക്കുശേഷം യുവതാരങ്ങളുടെ കരുത്തില്‍ കാത്തിരുന്ന് നേടിയ വിജയത്തിനു തൊട്ടുപിന്നാലെയാണ് ഈ പുറത്താകല്‍ എന്നത് വൈരുദ്ധ്യമായി. ഞായറാഴ്ച രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈ ഇന്ത്യന്‍സിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് എല്ലാ പ്രതീക്ഷകളുമറ്റ് ചെന്നൈ പുറത്തായത്.

നിലവില്‍ 12 മത്സരങ്ങളില്‍നിന്ന് നാലു വിജയങ്ങള്‍ സഹിതം എട്ടു പോയിന്റുള്ള ധോണിയും സംഘവും, ശേഷിക്കുന്ന രണ്ടു മത്സരങ്ങളും ജയിച്ചാലും മുന്നേറില്ല. പുറത്തായെന്ന് ഉറപ്പായതിനു പിന്നാലെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്കായി സാക്ഷി സിങ് കവിത രചിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇത് വെറും കളി മാത്രം' എന്ന് ആരംഭിക്കുന്ന സാക്ഷിയുടെ കവിത ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ ഔദ്യോഗിക പേജിലും പങ്കുവച്ചിട്ടുണ്ട്.

സാക്ഷി സിങ് പോസ്റ്റ് ചെയ്ത കവിതയുടെ ഏകദേശ പരിഭാഷ ഇങ്ങനെ:

ഇത് വെറും കളി മാത്രം...

ചിലപ്പോള്‍ ജയിക്കും മറ്റു ചിലപ്പോള്‍ തോല്‍ക്കും

കടന്നുപോയ വര്‍ഷങ്ങള്‍ക്കിടെ ആവേശക്കൊടുമുടിയേറ്റിയ വിജയങ്ങള്‍ എത്രയോ...

അപൂര്‍വമെങ്കിലും കുത്തിനോവിച്ച തോല്‍വികളും!

ഒന്ന് ആഘോഷിക്കാനുള്ളതെങ്കില്‍ രണ്ടാമത്തേത് ഹൃദയം തകര്‍ക്കുന്നത്

ചിലപ്പോള്‍ യുക്തിസഹമായ പ്രതികരണം, ചിലപ്പോള്‍ അല്ലാതെയും...

ചിലര്‍ ജയിക്കും, ചിലര്‍ തോല്‍ക്കും, മറ്റുള്ളവര്‍ക്ക് നഷ്ടബോധം... ഇത് വെറുമൊരു കളി മാത്രം

ഒട്ടേറെ അഭിപ്രായക്കാര്‍, വ്യത്യസ്ത പ്രതികരണങ്ങള്‍...

വികാരങ്ങള്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ തകര്‍ക്കാതിരിക്കട്ടെ.. ഇതൊരു കളി മാത്രമാണ്...

തോല്‍ക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല, എല്ലാവര്‍ക്കും ജയിക്കാനുമാകില്ല

തോറ്റ് സ്തബ്ധരാകുമ്പോള്‍ കളത്തില്‍നിന്നുള്ള മടക്കം സുദീര്‍ഘമെന്ന് തോന്നും

ആഘോഷശബ്ദങ്ങളും നിശ്വാസങ്ങളും വേദന കൂട്ടും, പിടിച്ചുനില്‍ക്കാന്‍ തുണ ഉള്‍ക്കരുത്ത് മാത്രം.. 

ഇതെല്ലാം വെറുമൊരു കളി മാത്രം

നിങ്ങള്‍ മുന്‍പേ വിജയികളാണ്, ഇപ്പോഴും വിജയികള്‍ തന്നെ!

പോരാളികള്‍ പൊരുതാന്‍ ജനിച്ചവരാണ്, അവര്‍ നമ്മുടെ ഹൃദയങ്ങളിലും മനസ്സിലും എന്നും സൂപ്പര്‍ കിങ്‌സ് തന്നെ!

സാക്ഷി എസ് ഡി (25.10.2020)

Keywords: MS Dhoni’s Wife Sakshi Posts Heartfelt Poem As CSK Miss Out On IPL 2020 Playoff Spot, Mumbai, News, IPL, Poem, Mahendra Singh Dhoni, Social Media, Chennai Super Kings, National, Cricket, Sports.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?