എസ്‌വൈഎസ് നബിദിന കാമ്പയിന്‍ വിളംബരം ഇന്ന് ശാഖാ തലങ്ങളില്‍


കാസര്‍കോട് (www.evisionnews.co): തിരുനബി ജീവിതം: സമഗ്രം സമ്പൂര്‍ണ്ണം എന്ന പ്രമേയത്തില്‍ എസ്‌വൈഎസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന നബിദിന കാമ്പയിന്റെനബിദിന വിളംബരം ഇന്ന് 17ന് ശനി വൈകിട്ട് ആറു മണിക്ക് ജില്ലയിലെ എസ്‌വൈഎസിന്റെ ശാഖകളിലെ പ്രവര്‍ത്തകരുടെ വീടുകളില്‍ മൗലീദ് മജ്‌ലിസോട് കൂടി നടക്കും. 

കോവിഡ് കാരണം പൊതുപരിപാടികള്‍ ഒഴിവാക്കി പ്രോട്ടോകോള്‍ പാലിച്ചാണ് ഈ വര്‍ഷത്തെ നബിദിനാഘോഷ പരിപാടികള്‍ നടക്കുക. ഒരു മാസം നീണ്ടുനില്‍കുന്ന കാമ്പയിന്റെ ഭാഗമായി മേഖലാതലങ്ങളില്‍ മീലാദ് സംഗമവും പഞ്ചായത്ത് തലങ്ങളില്‍ പഠനസംഗമം ശാഖാതലങ്ങളില്‍ വിദാഅ പ്രഭാഷണങ്ങളും നടത്താന്‍ എസ്‌വൈഎസ് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പിഎസ് ഇബ്രാഹിം ഫൈസി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, അബ്ബാസ് ഫൈസി പുത്തിഗെ, സയ്യിദ് ഹാദി തങ്ങള്‍, ഹംസതു സഅദി, എസ്പി സലാഹുദ്ധീന്‍, അസീസ് അഷ്‌റഫി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, യു. സഅദ് ഹാജി, ഹംസ ഹാജി പ്രസംഗിച്ചു.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?