ക്ലിനിക്കിലെത്തിയ അമേരിക്കന്‍ യുവതിയെ ആലിംഗനം ചെയ്ത് ചുംബിക്കാന്‍ ശ്രമിച്ചെന്ന ആരോപണം; ഇന്ത്യക്കാരനായ പ്ലാസ്റ്റിക് സര്‍ജനെ ദുബൈ കോടതി കുറ്റവിമുക്തനാക്കി

ദുബൈ: (https://ift.tt/34GauMu) ചികിത്സയ്ക്ക് എത്തിയ അമേരിക്കന്‍ യുവതിയെ ആലിംഗനം ചെയ്ത് ചുംബിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഇന്ത്യക്കാരനായ പ്ലാസ്റ്റിക് സര്‍ജനെ ദുബൈ പ്രാഥമിക കോടതി കുറ്റവിമുക്തനാക്കി. 31കാരിയായ അമേരിക്കന്‍ യുവതിയുടെ പരാതിയിന്മേല്‍ ഓഗസ്റ്റ് 17ന് ബര്‍ദുബൈ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബോട്ടോക്‌സ് ഇഞ്ചക്ഷനായി ക്ലിനിക്കിലെത്തിയ അമേരിക്കന്‍ യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചെന്നും ആലിംഗനം ചെയ്തുവെന്നുമായിരുന്നു 42കാരനായ ഡോക്ടര്‍ക്കെതിരായ പരാതി.

News, World, Gulf, Dubai, Clinic, Hospital, Doctor, Court, Accused, Patient, Treatment, Abuse, Dubai plastic surgeon accused of abuse of patient cleared by court


ക്ലിനിക്കില്‍ എത്തിയ യുവതി മുഖത്ത് ബോട്ടോക്‌സ് ഇഞ്ചക്ഷനെടുത്ത ശേഷം മറ്റൊരു പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കുകയായിരുന്നുവെന്നുമാണ് യുവതി പറഞ്ഞത്. ഇഞ്ചക്ഷന്‍ സംബന്ധിച്ച പേടി കാരണമായും കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ചതിനെ തുടര്‍ന്നുള്ള സമ്മര്‍ദങ്ങള്‍ കാരണവും താന്‍ ക്ഷീണിതയായിരുന്നു. ഇതിനിടെ ഡോക്ടര്‍ തന്റെ കൈകൊണ്ട് മുഖത്ത് പിടിക്കുകയും കവിളില്‍ ചുംബിക്കുകയും ചെയ്തു. താന്‍ ഒഴിഞ്ഞുമാറാനും മുറിവിട്ട് പോകാനും ശ്രമിച്ചെങ്കിലും ഡോക്ടര്‍ തന്നോട് സമാധാനമായിരിക്കാന്‍ പറയുകയും ആലിംഗനം ചെയ്ത് ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. 

ക്ലിനിക്കില്‍ നിന്ന് പുറത്തിറങ്ങിയ താന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നാണ് യുവതിയുടെ വാദം. എന്നാല്‍ കേസില്‍ ഡോക്ടറെ കുറ്റവിമുക്തനാക്കിയതിനെതിരെ പ്രോസിക്യൂഷന് അപ്പീല്‍ നല്‍കാനാവും.

Keywords: News, World, Gulf, Dubai, Clinic, Hospital, Doctor, Court, Accused, Patient, Treatment, Abuse, Dubai plastic surgeon accused of abuse of patient cleared by court

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?