രാജ്യത്തിന് അഭിമാന നിമിഷം; സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടല്‍ തുരങ്കപാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
മണാലി: (https://ift.tt/36zZrqq) രാജ്യത്തിന് ഇത് അഭിമാന നിമിഷം. സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടല്‍ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ അടക്കമുള്ളവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 10 വര്‍ഷമെടുത്താണ് തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഹിമാചല്‍ പ്രദേശിലെ മണാലി-ലേ ഹൈവേയില്‍ 9.02 കിലോമീറ്റര്‍ നീളമുള്ള തുരങ്കം സമുദ്രനിരപ്പില്‍നിന്ന് 3000 മീറ്റര്‍ ഉയരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
തുരങ്കപാത യാഥാര്‍ഥ്യമായതോടെ മണാലി-ലേ യാത്രാ ദൂരം 46 കിലോമീറ്റര്‍ കുറയ്ക്കുകയും യാത്രാസമയം അഞ്ച് മണിക്കൂര്‍ കുറയുകയും ചെയ്യും. മണാലി-ലഡാക്ക് ദേശീയപാതയില്‍ റോഹ്തങ് ചുരത്തിലെ മഞ്ഞു മലകള്‍ക്കടിയിലൂടെയാണ് അടല്‍ ടണല്‍ നിര്‍മിച്ചിരിക്കുന്നത്. മഞ്ഞുകാലത്ത് ആറു മാസത്തോളം അടഞ്ഞു കിടക്കുന്ന റോഹ്തങ് ചുരം ഒഴിവാക്കി അടല്‍ ടണല്‍ വഴി യാത്രചെയ്യാം.
രാജ്യത്തെ പ്രധാന സൈനിക പോസ്റ്റായ ലാഹോളിലേക്ക് ഇന്ത്യന്‍ സൈന്യത്തിന് ഏത് കാലാവസ്ഥയിലും പ്രവേശിക്കാനാവും എന്നതാണ് തുരങ്കം കൊണ്ട് രാജ്യത്തിനുണ്ടാവുന്ന പ്രധാനപ്പെട്ട നേട്ടം. തുരങ്കപാത തുറന്നതിനുശേഷം അവിടേക്ക് സൈനികരെ വീണ്ടും എത്തിക്കുന്നതിനുള്ള ഒരു പ്രധാന റോഡായും തുരങ്കം മാറും.
അതിര്‍ത്തിയിലേക്ക് അടിയന്തരഘട്ടത്തില്‍ കൂടുതല്‍ യുദ്ധസാമഗ്രികള്‍ കാലതാമസം കൂടാതെ എത്തിക്കാന്‍ ഈ തുരങ്കം സഹായകമാകും. തുരങ്കത്തിനുള്ളില്‍ വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ പരമാവധി 80 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകും. പ്രതിദിനം 3,000 കാറുകളും 1,500 ട്രക്കുകളും തുരങ്കത്തിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാനുള്ള തീപിടിത്തം ബാധിക്കാത്ത മറ്റൊരു സമാന്തര പാതയും തുരങ്കത്തിന്റെ ഭാഗമാണ്.
അധികം സഞ്ചാരികള്‍ എത്താതിരുന്ന ശൈത്യകാല ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പാതകൂടിയാവുന്നതോടെ ഇത് സഞ്ചാരികള്‍ക്കും ഏറെ ഉപകാരപ്രദമാകും.
മാത്രമല്ല ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്ച മൂലം ആളൊഴിഞ്ഞ നിലയിലാകുന്ന ഹിമാചലിലെ പ്രശസ്തമായ ആദിവാസി ജില്ലയായ ലാഹോള്‍-സ്പിതി ജില്ലകളെ ഹിമാചലിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കാനും ഈ തുരങ്കം സഹായകമാകും.
Powered by Info News For You

Comments
Post a Comment