മുത്തലാഖിനെതിരെ സുപ്രീം കോടതിയില്‍ പോയ ശായറാ ബാനു ബിജെപിയില്‍


ദേശീയം (www.evisionnews.co): മുത്തലാഖ് നിയമം നിരോധിക്കണമെന്നാവശ്യപ്പെട്ട നിയമപോരാട്ടം നടത്തിയ സൈറ ബാനു ബിജെപിയില്‍ ചേര്‍ന്നു. ഉത്തരാഖണ്ഡ് സ്വദേശിയായ ശായറാ ബാനു ശനിയാഴ്ചയാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. ദെഹ്റാദൂണിലെ സംസ്ഥാന സമിതി ഓഫീസില്‍ സംസ്ഥാനാധ്യക്ഷന്‍ ബന്‍സിധര്‍ ഭഗത്താണ് അംഗത്വം നല്‍കിയത്. സൈറ ബാനു ബിജെപിയുടെ പ്രാഥമിക അംഗത്വം സ്വീകരിച്ചതായി ബിജെപി ഉത്തരാഖണ്ഡ് നേതൃത്വം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

'മുത്തലാഖിനെതിരെ ശബ്ദമുയര്‍ത്തിയ ധീരവനിത സൈറ ബാനു ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുന്നു. ബിജെപിയുടെ പ്രാഥമിക അംഗത്വം ആണ് സ്വീകരിച്ചത്' ബി.ജെ.പി ഉത്തരാഖണ്ഡ് ഘടകം ട്വിറ്ററിലൂടെ അറിയിച്ചു. ബിജെപിയുടെ പുരോഗമനപരമായ സമീപനത്തില്‍ ആകൃഷ്ടയായാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ബാനു മാധ്യമങ്ങളോട് പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി അവര്‍ പ്രചാരണത്തിനിറങ്ങിയേക്കും.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?