ജെഇഇ അഡ്വാന്‍സ് പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാമനായി ബെണ്ടിച്ചാല്‍ സ്വദേശി സുഹൈല്‍
കാസര്‍കോട് (www.evisionnews.co): ജെഇഇ അഡ്വാന്‍സ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കി കാസര്‍കോട് സ്വദേശി. ബെണ്ടിച്ചാലിലെ ഇബ്രാഹിം സുഹൈല്‍ ഹാരിസാണ് അഖിലേന്ത്യാ തലത്തില്‍ 210-ാം റാങ്കും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാവും നേടി നാടിന്റെ അഭിമാനമായത്.
നേരത്തെ കീം എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ആറാം റാങ്ക് നേടിയിരുന്നു. സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു സയന്‍സില്‍ ഈ മിടുക്കന്‍ 98 ശതമാനം മാര്‍ക്ക് നേടിയിരുന്നു. കോട്ടയം സെന്റ് ആന്റണി പബ്ലിക് സ്‌കൂളിലായിരുന്നു പ്ലസ്ടു പഠനം. പത്താംതരം പൂര്‍ത്തിയാക്കിയത് കോളിയടുക്കം അപ്സരം പബ്ലിക് സ്‌കൂളില്‍ നിന്നുമാണ്.
ബെണ്ടിച്ചാലിലെ എംഎ ഹാരിസിന്റെയും സമീറയുടെയും മകനാണ്. സഹോദരന്‍ അബ്ദുല്‍ ശുഹൈബ് സി.എ ഇന്റേണല്‍ഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്നു. മുഹമ്മദ് ഷാവേസ് (എട്ടാംതരം), ഫാത്തിമ സല്‍മ (മൂന്നാംതരം) എന്നിവരും സഹോദരങ്ങളാണ്.
Powered by Info News For You

Comments
Post a Comment