ചീട്ടുകളിക്കിടെ സംഘര്‍ഷം; അയല്‍വാസി വിമുക്തഭടനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

ഇടുക്കി: (www.kvartha.com 18.10.2020) ചീട്ടുകളിക്കിടെ നടന്ന സംഘര്‍ഷത്തില്‍ അയല്‍വാസി വിമുക്തഭടനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു. കരുണാപുരം തണ്ണിപ്പാറയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. വിമുക്തഭടന്‍ ജാനകി മന്ദിരം രാമഭദ്രന്‍ (71) ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയായ തെങ്ങുംപള്ളില്‍ ജോര്‍ജുകുട്ടി (63) യെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

ശനിയാഴ്ച രാത്രിയില്‍ രാമഭദ്രനും ജോര്‍ജുകുട്ടിയും പ്രതിയുടെ വീട്ടില്‍ ഒരുമിച്ച് മദ്യപിക്കുകയും ചീട്ടുകളിക്കുകയും ചെയ്തിരുന്നു. ഇതിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രാമഭദ്രന്റെ തലയ്ക്കു ജോര്‍ജുകുട്ടി കോടാലി കൊണ്ട് വെട്ടുകയുമായിരുന്നു. രാമഭദ്രന്റെ വാരിയെല്ലുകളും ജോര്‍ജുകുട്ടി ചവിട്ടിയൊടിച്ചു. ജോര്‍ജുകുട്ടിയുടെ തലക്കും പരിക്കേറ്റിട്ടുണ്ട്. കൊലപാതകത്തില്‍ കമ്പംമെട്ട് പൊലീസ് അന്വേഷണം നടത്തി വരികയാണ്.
Ex military man found dead in house, Idukki, News, Local News, Attack, Crime, Criminal Case, Dead, Obituary, Kerala

Keywords: Ex military man found dead in house, Idukki, News, Local News, Attack, Crime, Criminal Case, Dead, Obituary, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?