മത്സ്യത്തൊഴിലാളി സുധാകരന്റെ മരണം വീഴ്ച കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്


ബേക്കല്‍ (www.evisionnews.co): ബേക്കലില്‍ മത്സ്യത്തൊഴിലാളി സുധാകരന്റെ മരണം കെട്ടിടത്തില്‍ നിന്നും താഴേയ്ക്കുണ്ടായ വീഴ്ച മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പരിയാരം മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് സര്‍ജ്ജന്റെ നേതൃത്വത്തില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണകാരണം വീഴ്ച മൂലമാണെന്ന് സ്ഥിരീകരിച്ചത്.

സുധാകരന്റെ മുഖത്തുണ്ടായ മുറിവുകള്‍ താഴേയ്ക്കുണ്ടായ വീഴ്ചയ്ക്കിടെ മുഖം ഉരസിയതുമൂലമാകാമെന്നാണ് പോലീസ് സര്‍ജ്ജന്റെ വിശദീകരണം. വീഴ്ചയില്‍ വാരിയെല്ലുകളും, തുടയെല്ലും തകര്‍ന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. മുറിവില്‍ നിന്നും ചോര വാര്‍ന്നതും മരണകാരണമായി. ഓഗസ്റ്റ് എട്ടിന് പൂച്ചക്കാട്ട് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മത്സ്യത്തൊഴിലാളിയുടെ ജഡം 4 ദിവസത്തിന് ശേഷമാണ് ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?