സാമൂഹ്യനീതിവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: (www.kvartha.com 31.10.2020) മുതിര്‍ന്ന പൗരന്‍മാര്‍ക്കുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍സ് (എന്‍ എ പി എസ് ആര്‍ സി) പദ്ധതി നടപ്പിലാക്കുന്നതിന് പ്രോജക്ട് മാനേജ്മെന്റ് സംബന്ധിച്ച് ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി സാമൂഹ്യനീതിവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാര്‍ കാലാവധി ഒരു വര്‍ഷമാണ്. സാമൂഹ്യനീതി ഡയറക്ടറുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കരാര്‍ കാലാവധി പരമാവധി മൂന്ന് വര്‍ഷം വരെ ദീര്‍ഘിപ്പിച്ചു നല്‍കും.

സോഷ്യല്‍ വര്‍ക്കില്‍ ബിരുദവും സര്‍ക്കാര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തെ ജോലി പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-35 വയസ്സ്, പ്രതിമാസ വേതനം 27550 രൂപ, ജറന്റോളജിയില്‍ പി ജി ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും നവംബര്‍ പത്തിന് വൈകിട്ട് അഞ്ചിന് മുന്‍പായി ഡയറക്ടര്‍ സാമൂഹ്യനീതി വകുപ്പ്, വികാസ് ഭവന്‍ അഞ്ചാം നില, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.

Thiruvananthapuram, News, Kerala, Job, Application, Vacancy, Vacancy of Project Assistant in the Office of the Director of Social Justice

അപേക്ഷയും അനുബന്ധ രേഖകളും നിശ്ചിത സമയപരിധിക്കുളളില്‍ sjdgsection@gmail.com എന്ന ഇമെയില്‍ വിലാസത്തിലും ലഭ്യമാക്കണം. അപേക്ഷയുടെ കവറിനു പുറത്ത് Application for the post of project Assistant, NAPSrC, Department of social Justice എന്നും രേഖപ്പെടുത്തണം. വിശദവിവരങ്ങളും അപേക്ഷ ഫോമും www.sjd.kerala.gov.in ല്‍ ലഭിക്കും.

Keywords: Thiruvananthapuram, News, Kerala, Job, Application, Vacancy, Vacancy of Project Assistant in the Office of the Director of Social Justice


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?