യു പിയിൽ കോളജ് വിദ്യാർത്ഥിനിയെ തോക്കിൻമുനയിൽ നിറുത്തി ബലാത്സംഗം; യുവമോർച്ച നേതാവ് അറസ്റ്റിൽ
പ്രയാഗ് രാജ് (യു പി): (www.kvartha.com 04.10.2020) ബിരുദ വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്സിൽ ഭാരതീയ യുവമോർച്ച നേതാവിനേയും കൂട്ടാളിയേയും പൊലീസ് അറസ്റ്റ് ചെയ്തു. മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്യാം പ്രകാശ് ദ്വിവേദി, കൂട്ടുപ്രതി അനിൽ ദ്വിവേദി എന്നിവരെയാണ് പ്രയാഗ് രാജ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്യാംപ്രകാശിന്റെ ഹോട്ടലിലേക്ക് പിടിച്ചുകൊണ്ടുപോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് അക്രമം നടത്തിയതെന്ന് വിദ്യാർത്ഥിനി പരാതിപ്പെട്ടു. കഴിഞ്ഞ മാർച്ചിൽ ഈ പ്രതികൾ തന്റെ വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തിയിരുന്നു. ഭയം കാരണം പൊലീസിൽ പരാതിപ്പെടാൻ രക്ഷിതാക്കളും ബന്ധുക്കളും സമ്മതിച്ചില്ല.

Keywords: Uttar Pradesh, News, National, Arrest, Student, Molestation, Case, Police, College student molested at gunpoint in UP; Yuva Morcha leader arrested
Powered by Info News For You
Comments
Post a Comment