'ഒരു പുരുഷ പോലീസുദ്യോഗസ്ഥന് വനിത രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തില്‍ കുത്തിപ്പിടിക്കാന്‍ എങ്ങനെ ധൈര്യം വന്നു?'; പ്രിയങ്കാ ഗാന്ധിയുടെ വസ്ത്രത്തില്‍ പിടിച്ച സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടപടിയെടുക്കണമെന്ന് ബിജെപി നേതാവ്

ലഖ്നൗ: (https://ift.tt/3nheNGi) കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ വസ്ത്രത്തില്‍ കുത്തിപ്പിടിച്ച സംഭവത്തില്‍ അമര്‍ഷവുമായി ബിജെപി നേതാവ്. സംഭവത്തില്‍ പോലീസുകാരനെതിരെ കടുത്ത നടപടി വേണനെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഗന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. ഹാത്‌റാസിലേക്കുള്ള യാത്രമധ്യേയാണ് ഡെല്‍ഹി-യുപി അതിര്‍ത്തിയില്‍ വെച്ച് പോലീസ് പ്രിയങ്കയുടെ കുപ്പായത്തില്‍ കയറി പിടിച്ചത്.

'ഒരു പുരുഷ പോലീസുദ്യോഗസ്ഥന് വനിതയായ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തില്‍ കുത്തിപ്പിടിക്കാന്‍ എങ്ങനെ ധൈര്യം വന്നു. ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസുകാരനെതിരെ നടപടിയെടുക്കണം'-ചിത്രം സഹിതം ചിത്ര ട്വീറ്റ് ചെയ്തു.

News, National, India, Lucknow, Congress, Priyanka Gandhi, BJP, Police, Complaint, Minister, Yogi Adityanath, Maharashtra BJP leader urges CM Yogi to take action against cops who 'manhandled' Priyanka Gandhi


ചിത്രക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ചിത്ര വാഗ് പാര്‍ട്ടി മാറിയെങ്കിലും സംസ്‌കാരം മറന്നില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എന്‍സിപിയിലായിരുന്ന ചിത്ര കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. ഹാത്‌റസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകും വഴിയായിരുന്നു പ്രിയങ്കയെയും രാഹുലിനെയും പോലീസ് തടയുകും അറസ്റ്റ് ചെയ്ത് മാറ്റുകയും ചെയ്തത്.

Keywords: News, National, India, Lucknow, Congress, Priyanka Gandhi, BJP, Police, Complaint, Minister, Yogi Adityanath, Maharashtra BJP leader urges CM Yogi to take action against cops who 'manhandled' Priyanka Gandhi

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?